Dark Mode

സര്‍ക്കാര്‍ ഫണ്ട് തട്ടിപ്പ്; കുവൈത്ത് മുന്‍ ആഭ്യന്തര-പ്രതിരോധ മന്ത്രിക്ക് 3 വര്‍ഷം കഠിന തടവ്

സര്‍ക്കാര്‍ ഫണ്ട് തട്ടിപ്പ്; കുവൈത്ത് മുന്‍ ആഭ്യന്തര-പ്രതിരോധ മന്ത്രിക്ക് 3 വര്‍ഷം കഠിന തടവ്

കുവൈത്ത്‌സിറ്റി: സര്‍ക്കാര്‍ ഫണ്ട് തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായിരുന്ന ഷെയ്ഖ് തലാല്‍ അല്‍-ഖാലിദിന് മൂന്ന് വര്‍ഷത്തെ കഠിനതടവും 3,000 ദിനാര്‍ പിഴയും അപ്പീല്‍ കോടതി വിധിച്ചു. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് കീഴ്‌കോടതി വിധി ശരി വെച്ചു കൊണ്ട് വിധി പുറപ്പെടുവിച്ചത്. ആഭ്യന്തര-പ്രതിരോധ മന്ത്രി കാലഘട്ടത്തില്‍ രഹസ്യ ചെലവുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുറ്റം ചുമത്തിയിരുന്നു.അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രണ്ട് കേസുകളിലായി 7 വീതം 14 വര്‍ഷത്തേക്ക് ശിക്ഷ വിധിച്ചിരുന്നു.
2022 മാര്‍ച്ച് മുതല്‍ 2023 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് മന്ത്രിസഭയില്‍ ഇദ്ദേഹം ഉന്നത പദവികള്‍ വഹിച്ചത്.അപ്പീല്‍ കോടതി വിധിയിലൂടെ ശിക്ഷാ കാലാവധി കുറക്കുകയാണുണ്ടായത്.