Dark Mode

അമേരിക്ക-ഇറാന്‍ സമാധാന കരാര്‍:സ്വാഗതം ചെയ്ത് കുവൈത്ത്

അമേരിക്ക-ഇറാന്‍ സമാധാന കരാര്‍:സ്വാഗതം ചെയ്ത് കുവൈത്ത്
അമേരിക്ക-ഇറാന്‍ സമാധാന കരാര്‍ സംബന്ധിച്ച് കുവൈത്ത് വിദേശകാര്യമന്ത്രാലയം ഇറക്കിയ പ്രസ്താവന

കുവൈത്ത്‌സിറ്റി: പശ്ചിമേഷ്യയില്‍ ഉടലെടുത്തിരിക്കുന്ന യുദ്ധത്തിന് പരിഹാരമാകുന്ന തരത്തില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തെ സ്വാഗതം ചെയ്ത് കുവൈത്ത്.

അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും തത്വങ്ങള്‍ക്കനുസൃതമായി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കുന്ന നടപടിക്ക് സഹായവും വാഗദാനം ചെയ്യുന്നതായും വിദേശകാര്യമന്ത്രാലയം ഇറക്കിയ പ്രവസ്താവനയില്‍ വ്യക്തമാക്കി.

മേഖലയിലെ സൈനിക നടപടി പ്രവര്‍ത്തനങ്ങള്‍ ഉടനടി അവസാനിപ്പിക്കുകയും ഹോര്‍മുസ് കടലിടുക്കില്‍ യാത്രാ സ്വാതന്ത്ര്യം ഉറപ്പാക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ക്കാണ് അമേരിക്കയും ഇറാനും ധാരണാപത്രത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

സഹകരണം വര്‍ദ്ധിപ്പിക്കുക, സ്ഥിരത, മേഖലയിലെയും ലോകത്തിലെയും ജനങ്ങള്‍ക്ക് അഭിവൃദ്ധി കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്ന വിധത്തില്‍ ക്രിയാത്മകവുമായ മനോഭാവത്തോടെ വരാനിരിക്കുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയം എല്ലാ കക്ഷികളോടും ആഹ്വാനവും ചെയ്തിട്ടുണ്ട്.