Dark Mode

ഗ്യാരണ്ടി ഒന്ന്;സ്ത്രീകളുടെ സൗജന്യ യാത്രാ 'പ്രിയദര്‍ശിനി'യ്ക്ക് തുടക്കമായി

ഗ്യാരണ്ടി ഒന്ന്;സ്ത്രീകളുടെ സൗജന്യ യാത്രാ 'പ്രിയദര്‍ശിനി'യ്ക്ക് തുടക്കമായി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനമായ പ്രിയദര്‍ശനി പദ്ധതിക്ക് തുടക്കമായി. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദര്‍ശിനി'മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ഡബില്‍ ബെല്ലടിച്ച് മുഖ്യമന്ത്രി നടത്തിയ ഉദ്ഘാടനത്തില്‍ വി.ഡി. സതീശനൊപ്പം ഗതാഗതമന്ത്രി സി.പി.ജോണ്‍,മന്ത്രി കെ.എ.തുളസി,ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അനുപമ, മറ്റ് ജനപ്രതിനിധികള്‍, പാര്‍ട്ടിക്കാര്‍ എന്നിവരെല്ലാം ആദ്യയാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്നും പെരുമാതുറയ്ക്കാണ് ആദ്യം സ്ത്രീകളുമായി യാത്ര പോയത്്. മറ്റുജില്ലകളില്‍ വിവിധനേതാക്കള്‍ പദ്ധതി ഉദ്ഘാനം ചെയ്തു. വനിതാഡ്രൈവറായ ഷീലയായിരുന്നു പ്രിയദര്‍ശിനി ബസിന്റെ ആദ്യ സാരഥി. സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്നത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അഞ്ച് 'ഗ്യാരണ്ടി'കളില്‍ ഒന്നായിരുന്നു.