'കേര' ഭാരവാഹികള്‍
കുവൈത്ത്‌സിറ്റി: കുവൈത്ത് എറണാകുളം റസിഡന്‍സ് അസോസിയേഷന്‍ (കേര) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ബിനില്‍ സ്‌കറിയ(പ്രസിഡണ്ട്)യെയും, യായി രാജേഷ് മാത്യു (ജനറല്‍ സെക്രട്ടറി), ശശികുമാര്‍(ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍
അബ്ബാസിയയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് 2025 - 26 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
നൈജില്‍ എ സി, ശ്രീജ അനില്‍കുമാര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സെക്രട്ടറിമാരായി ജിന്‍സ് പി ജോയിയെയും നൂര്‍ജഹാനെയും, അസിസ്റ്റന്റ് ട്രഷറര്‍ ആയി മാത്യു വര്‍ഗീസിനെയും യോഗം തിരഞ്ഞെടുത്തു.
വനിതാവേദി കണ്‍വീനറായി അന്‍സമോള്‍ വി എ ചുമതലയേറ്റു. കൂടാതെ,16 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗത്തില്‍ തിരഞ്ഞെടുത്തു.
ആക്ടിംഗ് പ്രസിഡന്റ് ബിനില്‍ സ്‌കറിയയുടെ അധ്യക്ഷതയിലാണ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചത്. യോഗത്തില്‍ നൈജില്‍ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി രാജേഷ് മാത്യു അവതരിപ്പിച്ചു.
തുടര്‍ന്ന് ജിന്‍സ് പി ജോയ് പുതിയ ഭാരവാഹികളുടെ പാനല്‍ യോഗത്തിനു മുന്‍പാകെ സമര്‍പ്പിച്ചു. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ശ്രീജ, ബിജു എസ് പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ട്രഷറര്‍ ശശികുമാര്‍ നന്ദി രേഖപ്പെടുത്തി.