Dark Mode

ബെംഗളൂരുവില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു; രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു; രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ ഗൗരീശങ്കര്‍, അതുല്‍

ബെംഗളൂരു: ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ ദാരുണാന്ത്യം.കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി അതുല്‍ (22),എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലില്‍ വീട്ടില്‍ ഗീരിഷ്‌കുമാറിന്റെ മകന്‍ ഗൗരീശങ്കര്‍ (22), എന്നിവരാണ് മരിച്ചത്.ഇരുവരും കെങ്കേരി ബിജിഎസ് നഴ്‌സിങ് കോളജിലെ ബിഎസ്സി നഴ്‌സിങ് നാലാം വര്‍ഷ വിദ്യാര്‍ഥികളാണ്.കെങ്കേരി രാജരാജേശ്വരി ഡെന്റല്‍ കോളജിന് സമീപത്തായിരുന്നു അപകടം.
മൈസൂരുവില്‍നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ രാജരാജേശ്വരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.