ഇന്ത്യന്‍ എംബസിയുടെ രക്തദാന ക്യാമ്പ് ഉദ്ദ്ഘാടനം ചെയ്യാനെത്തിയ അഹ്മദി ഗവര്‍ണര്‍ രക്തം ദാനം നല്‍കി മാത്യകയായി
കുവൈത്ത്‌സിറ്റി: ഇന്ത്യന്‍ എംബസിയുടെ രക്തദാന ക്യാമ്പ് ഉദ്ദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രക്തം ദാനം നല്‍കി മാത്യകയായി. കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ നേത്യത്വത്തില്‍ അല്‍ അദാന്‍ ബ്‌ളഡ് ബാങ്കില്‍ വെള്ളിയാഴ്ച നടത്തിയ രക്തദാന ക്യാമ്പ് ഉദ്ദ്ഘാടനം ചെയ്യാനെത്തിയ അഹ്മദി ഗവര്‍ണര്‍ ഷെയഖ് ഹമൂദ് ജാബര്‍ അല്‍ അഹമദ് അല്‍ സബാഹ് തന്റെ രക്തം നല്‍കിയത്.ഇന്ത്യന്‍ അംബാസഡര്‍ പരമിത ത്രപതിയ്ക്ക് ഒപ്പം ക്യാമ്പ് ഉദ്ദ്ഘാടനം ചെയ്ത ഗവര്‍ണര്‍, രക്തം നല്‍കുന്നവരെ സന്ദര്‍ശിച്ചു.അവിടെ വച്ച് തനിക്കും രക്തം നല്‍കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.ഉടന്‍ തന്നെ എംബസിയെ ക്യാമ്പിന് സഹായിക്കുന്ന ബ്‌ളഡ് ഡോണേള്‍സ് കേരള കുവൈത്ത് ചാപ്റ്റര്‍,ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ഫോറം എന്നിവര്‍ ഗവര്‍ണര്‍ക്ക് രക്തം നല്‍കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് 8 മണിവരെയാണ് ക്യാമ്പ്.