കുവൈത്ത് വ്യോമാഗതാഗതം പുനരാരംഭിച്ചു
കുവൈത്ത്‌സിറ്റി: ഇന്ന് അതിരാവിലെ മുതല്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് താല്‍ക്കാലിടമായി അടച്ച കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.കുവൈറ്റ് വ്യോമാതിര്‍ത്തിയിലെ വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും സാധാരണ നിലയിലായതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. മുന്‍പ് ഏര്‍പ്പെടുത്തിയിരുന്ന മുന്‍കരുതല്‍ നടപടികള്‍ക്ക് കാരണമായ സാഹചര്യങ്ങള്‍ മാറിയതിനെ തുടര്‍ന്നാണ് വ്യോമഗതാഗതം സാധാരണ
നിലയിലേക്ക് മടങ്ങിയത്.
രാവിലെ കുവൈത്തിലേക്ക് എത്തേണ്ട വിമാനങ്ങള്‍ സുരക്ഷയുടെ ഭാഗമായി
സമീപ രാജ്യങ്ങളിലേക്ക് വഴിതിരിച്ച് വിടുകയും ചെയ്തിരുന്നു.
വ്യോമമേഖലയിലെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി കുവൈറ്റിനകത്തും പുറത്തുമുള്ള ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അതീവ ജാഗ്രതയോടെ സാഹചര്യം 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണ്.