Dark Mode

മയക്കുമരുന്ന് വേട്ട; കുവൈത്തില്‍ ഇന്ത്യക്കാരന്‍ അടക്കം 7-പേര്‍ അറസ്റ്റില്‍

മയക്കുമരുന്ന് വേട്ട; കുവൈത്തില്‍ ഇന്ത്യക്കാരന്‍ അടക്കം 7-പേര്‍ അറസ്റ്റില്‍
Picture MOI - X

കുവൈത്ത് സിറ്റി: ഒരു ഇന്ത്യക്കാരന്‍ അടക്കം ഏഴ് പേരെ വിവിധതരം മയക്കുമരുന്നുകളുമായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരനെ കൂടാതെ ഒരു സ്വദേശി പൗരന്‍,മൂന്ന് ശ്രീലങ്കക്കാര്‍, രണ്ട് ബെദൂണ്‍ സ്വദേശികളുമാണ് പിടിയിലായത്.

പ്രതികളില്‍ നിന്ന് 2.55 കിലോഗ്രാം ഹാഷിഷ്, 150 ഗ്രാം ഹെറോയിന്‍, 20 ഗ്രാം മെത്താംഫെറ്റമിന്‍ എന്നിവയ്‌ക്കൊപ്പം വലിയ അളവില്‍ നിയന്ത്രിത മരുന്നുകളും പിടിച്ചെടുത്തു. ഇതില്‍ 6,350 ലിറിക്ക ക്യാപ്‌സ്യൂളുകള്‍, 500 ക്യാപ്റ്റഗണ്‍ ഗുളികകള്‍, 50 സാനാക്‌സ് ഗുളികകള്‍, 50 മെത്തഡോണ്‍ ഗുളികകള്‍ എന്നിവ ഉള്‍പ്പെടുന്നു.

മയക്കുമരുന്ന് പാക്ക് ചെയ്യാന്‍ ഉപയോഗിച്ച നാല് ഡിജിറ്റല്‍ തൂക്കക്കരണ്ടികളും നിരവധി പാക്കിംഗ് ബാഗുകളും പോലീസ് പിടിച്ചെടുത്തു. ഒരു പ്രതി അറസ്റ്റ് ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥരെ പ്രതിരോധിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.