Dark Mode

കുവൈത്ത് വിമാനത്താവള ആക്രമണം: രാജ്യത്തിന്റെ നോവായി കാല് നഷ്ടപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥന്‍

കുവൈത്ത് വിമാനത്താവള ആക്രമണം: രാജ്യത്തിന്റെ നോവായി കാല് നഷ്ടപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥന്‍
AYED AL ATHIBI

കുവൈത്ത്‌സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ചയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവരുമ്പോള്‍, രാജ്യത്തിന്റെ നോവായി മാറുകയാണ് കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥനായ ആയേദ് അല്‍-അതീബി. വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ (T1) ഡ്യൂട്ടിയിലായിരുന്ന ഇദ്ദേഹത്തിന് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും ഇടതുകാല്‍ നഷ്ടപ്പെടുകയും ചെയ്തു.

ആയേദ് അല്‍-അതീബിയുടെ ദാരുണമായ അവസ്ഥ സ്വദേശം കൂടാതെ,മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വൈകാരിക പ്രതികരണങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ആക്രമണത്തിന്റെ ക്രൂരതയുടെ പ്രതീകമായി ഇദ്ദേഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയും പ്രാര്‍ത്ഥനകളുമായി രംഗത്തെത്തുന്നത്.

ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടിരുന്നു.വിമാനത്താവള ജീവനക്കാരും യാത്രക്കാരുമുള്‍പ്പെടെ 63 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.